കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിൽ എത്തുക. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും എത്തുന്ന ഈ ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തൂഫാൻ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെയാണ് വീശിയടിക്കുന്നതു. വമ്പൻ പ്രേക്ഷക പ്രശംസയാണ് ഈ ഗാനം നേടിയെടുക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ ആണ് നിർമ്മിച്ചിരിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് വില്ലനായി എത്തുന്ന ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ആദ്യ ടീസർ, മേക്കിങ് വീഡിയോ എന്നിവ വമ്പൻ ഹിറ്റായി മാറിയിരുന്നു. രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്രുറും എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്തും ആണ്. ഭുവൻ ഗൗഡ ആണ് കെ ജി എഫ് 2 നു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഇരുനൂറു കോടിക്ക് മുകളിൽ ആണ് കെ ജി എഫ് ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.