ബോളിവുഡ് യുവതാരം വരുൺ ധവാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭേഡിയ. അമർ കൗശിക് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹൊറർ- മിസ്റ്ററി കോമഡി ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിലെ ഒരു ഗാനമാണ് സൂപ്പർ ഹിറ്റാവുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന കൃതി സനോണിന്റെ ഗ്ലാമർ പ്രദർശനവും സ്റ്റൈലിഷ് നൃത്തവുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. കൃതിക്ക് ഒപ്പം അതിഥി വേഷത്തിൽ ശ്രദ്ധ കപൂറും ഈ ഗാന രംഗത്തിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്. തുംകേശ്വരി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് അമിതാബ് ഭട്ടാചാര്യയും, ഇതിന് ഈണം പകർന്നത് സച്ചിൻ- ജിഗർ ടീമുമാണ്. സച്ചിൻ- ജിഗർ, രശ്മീത് കൗർ, ആഷ് കിംഗ്, ദിവ്യ കുമാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം രണ്ട് കോടിയിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.
ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദീപക് ഡോബ്രിയൽ, അഭിഷേക് ബാനർജി, പാലിൻ കബക് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അമർ കൗശിക് ആണ്. നിരന് ഭട്ട് തിരക്കഥ രചിച്ചിരികുന്ന ഈ ചിത്രം ദിനേശ് വിജൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹവും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ക്രീച്ചർ കോമഡി എന്നാണ് ഈ ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഒരു ചെന്നായയുടെ കടിയേൽക്കുന്ന ചെറുപ്പക്കാരൻ രാത്രിയിൽ ചെന്നായയായി മാറുന്നതാണ് ഇതിന്റെ ഇതിവൃത്തം. ജിഷ്ണു ഭട്ടാചാർജി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംയുക്ത കാസ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.