അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫീ ഹൌസ് എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാകും ഇതിനുള്ള സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ട്രെയ്‌ലർ നമ്മളോട് പറയുന്നത്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ടീസർ ഇതൊരു റൊമാന്റിക് ഡ്രാമ ആവുമെന്ന സൂചനയാണ് നൽകിയത് എങ്കിൽ, ഇന്നത്തെ ഗംഭീര ട്രൈലെറോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. യുവ നടൻ ധീരജ് ഡെന്നി നായകനായി എത്തുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കരും വളരെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ജീവൻ പകരുന്നുണ്ട്. ഈ ചിത്രത്തിലെ ജാസ്മിൻ എന്ന് പേരുള്ള നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. ഇതിനു മുൻപ് ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും ശ്രദ്ധ നേടിയ മാർഗരറ്റ് ഒരു കൊമേർഷ്യൽ എന്റെർറ്റൈനെർ ചിത്രത്തിലെ നായികയായി എത്തുന്നത് ഇതാദ്യമാണ്.
സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ശരത് ബാബു, എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതു നിഖിൽ വേണു എന്നിവരാണ്. മരക്കാർ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ- പ്രിയദർശൻ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ് ഈ ചിത്രത്തിനും സംഗീതം പകർന്നിരിക്കുന്നത്. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ധീരജ് ഡെന്നി കാറൽമാക്സ് ഭക്തനായിരുന്നു, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നീ ചിത്രങ്ങളിൽ കൂടിയും ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.