[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രിയദർശൻ ചിത്രത്തിനായി ബോക്സിങ് ട്രെയിനിങ് ആരംഭിച്ചു മോഹൻലാൽ..!

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ കോവിഡ് പ്രതിസന്ധി മൂലമാണ് ഒരു വർഷമായി റിലീസ് വൈകിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കൂടി ലഭിച്ചതോടെ ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ താൻ ഒരു മോഹൻലാൽ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്നും ആ ചിത്രം ഒരു സ്പോർട്സ് മൂവി ആയിരിക്കുമെന്നും പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനു പിന്നാലെ മോഹൻലാൽ ഒരു ബോക്സിങ് കോച്ചിനെ കൂടി നിയമിച്ചതോടെ ആ ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്‌സർ ആയാവും അഭിനയിക്കുക എന്ന റിപ്പോർട്ടുകളും പുറത്തു വരാൻ തുടങ്ങി.

അടുത്ത ഒരു വർഷത്തേക്ക് ഉള്ള മോഹൻലാലിന്റെ ബോക്സിങ് പരിശീലകൻ ആയി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് ആണ് നിയമിക്കപ്പെട്ടിരിക്കുന്നത്. ഏതായാലും ഇപ്പോൾ പുതിയ പരിശീലകന്റെ കീഴിൽ മോഹൻലാൽ ബോക്സിങ് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പ്രേം നാഥ്‌നൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. ആശിർവാദ് സിനിമാസ് ആയിരിക്കും ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുക എന്നും പ്രിയദർശൻ പറഞ്ഞിട്ടുണ്ട്. മരക്കാർ നിർമ്മിച്ചതും ആശിർവാദ് സിനിമാസ് ആണ്. ഇപ്പോൾ താൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിൽ കൂടിയാണ് മോഹൻലാൽ. അതിനു ശേഷം റാം എന്ന ജീത്തു ജോസഫ് ചിത്രവും മോഹൻലാൽ പൂർത്തിയാക്കും.

ഫോട്ടോ കടപ്പാട്: Nithin Narayan

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

21 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

21 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.