[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പയ്യോളി സ്ലാങ് സംസാരിക്കുന്ന ഡ്രൈവർ; നിഴൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയെടുത്തു യുവനടൻ സിയാദ് യദു..!

നവാഗതനായ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമായ നിഴൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, നയൻ താര, സൈജു കുറുപ്പ്, മാസ്റ്റർ ഐസിൻ ഹാഷ്, ഡോക്ടർ റോണി ഡേവിഡ്, ലാൽ തുടങ്ങി ഒരു മികച്ച താരനിര അണിനിരന്നിരിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു യുവ നടനും ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. കൈഫ്‌ എന്ന കഥാപാത്രത്തെ ആണ് സിയാദ് യദു എന്ന് പേരുള്ള ഈ യുവ നടൻ അഭിനയിച്ചു ഭംഗിയാക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ബേബി ജോണിന്റെ ഡ്രൈവർ കഥാപാത്രമാണ് കൈഫ്. ആ വേഷം വളരെ രസകരവും സ്വാഭാവികവുമായാണ് സിയാദ് യദു അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനുമായുള്ള സിയാദിന്റെ കോമ്പിനേഷൻ രംഗങ്ങൾ എല്ലാം നല്ല രീതിയിലാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ടോവിനോ തോമസ് നായകനായ തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ട് സിയാദ്.

പയ്യോളി സ്വദേശി ആണ് സിയാദ്. അത് കൊണ്ട് തന്നെ സിയാദിന്റെ പയ്യോളി സ്ലാങ്ങും വളരെ രസകരമായാണ് വന്നിരിക്കുന്നത്. പടവെട്ട്, കുറുപ്പ്, ഒറ്റ് തുടങ്ങി നിരവധി പ്രതീക്ഷയുള്ള വമ്പൻ ചിത്രങ്ങളുടെ ഭാഗമായാണ് ഇനി സിയാദ് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബനും ഷർമിള എന്ന കഥാപാത്രത്തെ നയൻതാരയും അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫ്‌, ബാദുഷ, അഭിജിത്ത് എം പിള്ള, ഫെല്ലിനി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ്. സൂരജ് എസ് കുറുപ്പ് സംഗീതവും ദീപക് ഡി മേനോൻ ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരികൊപ്പം, അരുൺലാൽ എസ് പിയും ചേർന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.