[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംവിധാനത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും ചുവട് വെച്ചു രമേഷ് പിഷാരടി..!

മിനി സ്ക്രീനിലെ ഹാസ്യ പരിപാടികൾ, ടെലിവിഷൻ ഷോ അവതാരകൻ, മിമിക്രി കലാകാരൻ, സിനിമാ- സീരിയൽ നടൻ എന്ന നിലയിലൊക്കെ തിളങ്ങിയ രമേഷ് പിഷാരടി ഏതാനും വർഷങ്ങൾക്ക് മുൻപാണ് സംവിധാന രംഗത്തേക്കും കൂടി ചുവടു വെച്ചത്. കുഞ്ചാക്കോ ബോബൻ, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണ തത്ത എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറുകയും ചെയ്തു. അതിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രമാണ് രമേഷ് പിഷാരടി ഒരുക്കിയത്. ഇപ്പോഴിതാ സംവിധാനത്തിന് ശേഷം, സിനിമാ- സീരിയൽ-ടെലിവിഷൻ ഷോ നിർമ്മാണ രംഗത്തേക്ക് കൂടി ചുവടു വെക്കുകയാണ് അദ്ദേഹം.

രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ് എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അതുപോലെ വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും ഈ പുതിയ നിർമ്മാണ കമ്പനി ലോഞ്ച് ചെയ്ത് കൊണ്ട് അദ്ദേഹം പറയുന്നു. രമേഷ് പിഷാരടി നിർമ്മാണ കമ്പനി തുടങ്ങുന്ന വിവരം ഔദ്യോഗികമായി പുറത്തു വിട്ടു കൊണ്ട് കുറിച്ച വാക്കുകൾ ഇപ്രകാരം, വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ് നിർമ്മിക്കാൻ പോകുന്ന പ്രോജക്ടുകളുടെ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.