തെലുങ്കു സൂപ്പർ താരം അല്ലു അർജുനെ കേരളത്തിലെ ആരാധകർ വിളിക്കുന്നത് മല്ലു അർജുൻ എന്നാണ്. കാരണം അത്ര വലിയ ആരാധക വൃന്ദമാണ് ഈ താരത്തിന് കേരളത്തിൽ ഉള്ളത്. തെലുങ്കിൽ നിന്നുള്ള താരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഉള്ളതും അല്ലു അർജുന് ആണ്. പല തവണ കേരളത്തിൽ വന്നിട്ടുള്ള അദ്ദേഹം കേരളത്തെ തന്റെ രണ്ടാം വീട് ആയാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ അദ്ദേഹം പല തവണ എടുത്തു പറഞ്ഞിട്ടുള്ളത് ആണ് താനൊരു കടുത്ത മോഹൻലാൽ ഫാൻ ആണെന്ന കാര്യം. എല്ലാ നടന്മാരുടെ ചിത്രങ്ങളും താൻ കാണുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട് എങ്കിലും താൻ ആരുടെ ആരാധകൻ ആണെന്ന് ചോദിച്ചാൽ മോഹൻലാൽ ഫാൻ എന്ന് പറയാൻ ആണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്ലാലിനോടുള്ള തന്റെ ഇഷ്ടം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകായണ് അല്ലു അർജുൻ. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷപയുടെ റിലീസിനോട് അനുബന്ധിച്ചു കേരളത്തിൽ എത്തിയ അല്ലു അർജുൻ പറയുന്ന വാക്കുകൾ ഇപ്പോൾ വൈറൽ ആവുകയാണ്.
മോഹൻലാൽ സാറിനെ ഇഷ്ട്ടപ്പെടാത്ത ഒരു നടനും സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കാണില്ല എന്നും അദ്ദേഹത്തെ പോലെയുള്ള വലിയ നടന്മാരുടെ ചിത്രങ്ങൾ കണ്ടാണ് താനൊക്കെ വളർന്നത് എന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടം എന്നും ഉണ്ടാകുമെന്നും അല്ലു അർജുൻ പറയുന്നു. മലയാള നടൻ ഫഹദ് ഫാസിൽ ആണ് പുഷ്പയിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഡിസംബർ പതിനേഴിന് അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുന്നത്. സുകുമാർ ഒരുക്കിയ ഈ ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.