കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീമിൽ നിന്ന് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്നാ റെജി കോശി, സിദ്ദിഖ്, ലുക്മാൻ, മാമുക്കോയ, ഷൈജു ശ്രീധർ, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന് കഴിഞ്ഞു. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു പ്രതികാര കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ആക്ഷനും സസ്‍പെൻസും മിസ്റ്ററിയുമെല്ലാം നിറഞ്ഞ ഈ ട്രൈലെർ ഏതായാലും പുറത്തു വന്ന നിമിഷം മുതൽ സൂപ്പർ ഹിറ്റാണ്. നേരത്തെ ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് 25 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമായ കമ്മാര സംഭവം മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ്.
ഒരു സൈക്കോളജി ത്രില്ലർ സമ്മാനിക്കുന്ന ത്രില്ല് കൂടി തീർപ്പ് സമ്മാനിക്കുമെന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് കെ എസ് സുനിലാണ്. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ കടന്നു വരുന്ന, സൗഹൃദം, രാഷ്ട്രീയം എന്നീ തലങ്ങളിലൂടെയും കടന്നു പോകുന്ന ഒരു ചിത്രമായിരിക്കും തീർപ്പെന്നാണ് സംവിധായകൻ പറയുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.