[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാമുകിക്കൊപ്പം ഡേറ്റുള്ളത് കൊണ്ട് കോടതിയിൽ വരാൻ ഡേറ്റില്ല; പൊട്ടിച്ചിരിപ്പിക്കുന്ന ഓട്ടോ ഡ്രൈവർ; രാജേഷ് മാധവൻ ആറാടുന്ന ന്നാ താൻ കേസ് കൊട്

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രം മഹാവിജയത്തിലേക്ക് കുതിക്കുമ്പോൾ കയ്യടി നേടുന്ന താരങ്ങളിൽ ഒരാളാണ് ഇതിലെ ഓട്ടോ ഡ്രൈവറായി എത്തിയ രാജേഷ് മാധവൻ. രാജേഷ് മാധവന്റെ കഥാപാത്രം ഇതിൽ പറയുന്ന ഓരോ ഡയലോഗിനും കയ്യടിയാണ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ കഥാപാത്രം ഈ സിനിമയുടെ വിജയത്തിൽ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. സുരേഷന്‍ എന്ന ഓട്ടോ ഡ്രൈവറായി ആദ്യവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് രാജേഷ് മാധവനെന്ന ഈ കലാകാരൻ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി, മിന്നൽ മുരളി, കനകം കാമിനി കലഹം, തൃശിവപേരൂര്‍ ക്ലിപ്തം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങൾ കൊണ്ട് വലിയ ജനപ്രീതിയാണ് ഈ നടൻ നേടിയെടുത്തിരിക്കുന്നത്. കാസർഗോഡ് സ്വദേശിയായ ഈ നടന്റെ ഡയലോഡ് ഡെലിവറി സ്റ്റൈലും ശരീര ഭാഷയുമെല്ലാം വളരെ സ്വാഭാവികമായ ഹാസ്യമാണ് സമ്മാനിക്കുന്നത്.

https://www.facebook.com/rajmadhavan/videos/829107221807528

കോടതിയിലേക്ക് വരാനുള്ള സമൻസ് വരുമ്പോൾ, അന്ന് ഡേറ്റില്ലെന്നും, ആ ദിവസം കാമുകിക്കൊപ്പം ഒരു ഡേറ്റ് ആണെന്നും പറയുന്ന രാജേഷ് മാധവന്റെ ഡയലോഗ് ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊടിൽ കുഞ്ചാക്കോ ബോബൻ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബേസിൽ ജോസെഫ്, ഉണ്ണിമായ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.