[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒരു ഗെയിം ഓഫ് ത്രോൺസ് ലൈനിലുള്ള ചതിക്കഥ; ആവേശം കൊള്ളിച്ച് തീർപ്പ് ട്രൈലെർ

കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട്- മുരളി ഗോപി ടീമിൽ നിന്ന് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്നാ റെജി കോശി, സിദ്ദിഖ്, ലുക്മാൻ, മാമുക്കോയ, ഷൈജു ശ്രീധർ, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന് കഴിഞ്ഞു. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു പ്രതികാര കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ആക്ഷനും സസ്‍പെൻസും മിസ്റ്ററിയുമെല്ലാം നിറഞ്ഞ ഈ ട്രൈലെർ ഏതായാലും പുറത്തു വന്ന നിമിഷം മുതൽ സൂപ്പർ ഹിറ്റാണ്. നേരത്തെ ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു. ഓഗസ്റ്റ് 25 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രതീഷ് അമ്പാട്ടിന്റെ ആദ്യ ചിത്രമായ കമ്മാര സംഭവം മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ്.

ഒരു സൈക്കോളജി ത്രില്ലർ സമ്മാനിക്കുന്ന ത്രില്ല് കൂടി തീർപ്പ് സമ്മാനിക്കുമെന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് കെ എസ് സുനിലാണ്. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ കടന്നു വരുന്ന, സൗഹൃദം, രാഷ്ട്രീയം എന്നീ തലങ്ങളിലൂടെയും കടന്നു പോകുന്ന ഒരു ചിത്രമായിരിക്കും തീർപ്പെന്നാണ് സംവിധായകൻ പറയുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

24 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.