സൂപ്പർ ഹിറ്റ് സംവിധായകൻ റാഫി രചിച്ചു സംവിധാനം ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ദിലീപ് ചിത്രം സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ജനപ്രിയ നായകൻ ദിലീപിന്റെ ഗംഭീര പ്രകടനം തന്നെയാണ് ഈ കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകന് ചിരിയുടെ പൂത്തിരികൾ സമ്മാനിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന ഒന്ന് കൂടിയാണ്. ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ തിളങ്ങുന്നുണ്ട്. ഇപ്പോഴിതാ വോയ്‌സ് ഓഫ് സത്യനാഥന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു ഭാഗമാണ് മുംബൈ നഗരത്തിലെത്തുന്ന സത്യനാഥൻ. ആ ഭാഗത്തു നിന്നുള്ള ഒരു രംഗമാണ് റാപ് സംഗീതത്തിന്റെ അകമ്പടിയോടെ റിലീസ് ചെയ്തിരിക്കുന്നത്. മുംബൈ റാപ് എന്ന ടൈറ്റിലോടെയാണ് ഈ വീഡിയോ വന്നിരിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നൽകിയ ഈ ഗാനം രചിച്ചതും ആലപിച്ചതും സുശാന്ത് സുധാകരനാണ്. ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ആദ്യ വീക്കെൻഡിൽ ആറര കോടിയോളം ഗ്രോസ് നേടിയ വോയ്‌സ് ഓഫ് സത്യനാഥൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്.
https://youtu.be/LhAX2tO0uKY
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.