[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളാ ബോക്സ് ഓഫീസ് 2023 അർദ്ധവാർഷികാവലോകനം; മുന്നിട്ട് അന്യഭാഷാ ചിത്രങ്ങൾ.

2023 എന്ന വർഷത്തിലെ ഏഴു മാസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സ് ഓഫീസിൽ കാര്യങ്ങൾ അത്ര സുഖകരമല്ല എന്ന റിപ്പോർട്ടുകളാണ് നമ്മുക്കറിയാൻ സാധിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലായി 270 ചിത്രങ്ങളാണ് ഇതുവരെ ഈ വർഷം കേരളത്തിൽ റിലീസ് ചെയ്തത്. എന്നാൽ അതിൽ വെറും ഒൻപത് ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസ് ഹിറ്റ് എന്ന് പറയാവുന്നത്. ചെറിയ ബഡ്ജറ്റിൽ വന്ന രണ്ട് ചിത്രങ്ങൾ ശരാശരി വിജയവും കരസ്ഥമാക്കി. മലയാള ചിത്രങ്ങളേക്കാൾ കൂടുതൽ അന്യ ഭാഷാ ചിത്രങ്ങളാണ് ഈ വർഷം നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

മലയാളത്തിൽ നിന്ന് ഈ വർഷം ഹിറ്റ് സ്റ്റാറ്റസ് നേടിയ ചിത്രങ്ങൾ രോമാഞ്ചം, സ്ഫടികം റീ റിലീസ്, 2018 , മധുര മനോഹര മോഹം എന്നിവയാണ്. ഇതിൽ രോമാഞ്ചം അൻപത് കോടി ക്ലബിൽ ഇടം പിടിച്ചപ്പോൾ, 2018 എന്ന ചിത്രം 175 കോടിയോളം ആഗോള ഗ്രോസ് നേടി മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി. നെയ്‌മർ, 18+ എന്നിവയാണ് ശരാശരി വിജയവുമായി നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് മലയാള ചിത്രങ്ങൾ. സൂപ്പർ താരങ്ങളുടെയടക്കം ചിത്രങ്ങൾക്ക് ഈ വർഷം ബോക്സ് ഓഫീസിൽ അടിതെറ്റി. നിലവിൽ ജനപ്രിയ നായകൻ ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ മികച്ച ഓപ്പണിങ് കളക്ഷനുമായി തീയേറ്ററുകളിൽ ഉണ്ട്.

ഹിന്ദി ചിത്രമായ പത്താൻ, തമിഴ് ചിത്രമായ പോർ തൊഴിൽ, ഹോളിവുഡ് ചിത്രങ്ങളായ ജോൺ വിക്ക് 4 , മിഷൻ ഇമ്പോസ്സിബിൾ 7 , ഒപ്പൻഹൈമർ എന്നിവയാണ് ഈ വർഷം ഇവിടെ വിജയം നേടിയ അന്യഭാഷാ ചിത്രങ്ങൾ. ഇനി വരുന്ന ദിവസങ്ങളിൽ വരുന്ന , ജയിലർ, കിംഗ് ഓഫ് കൊത്ത, ബാന്ദ്ര, ലിയോ, ജവാൻ, സലാർ, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ ചിത്രങ്ങൾ തീയേറ്ററുകളിൽ ആളെ നിറക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാ ലോകം.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.