ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ കെ ജി എഫ് 2 എന്ന ചിത്രം. ബോക്സ് ഓഫീസിൽ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്കു കുതിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീൽ ആണ്. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഓരോ ഡയലോഗുകളും ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ഇതിലെ ദി മോൺസ്റ്റർ സോങ് എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഒരു പ്രൊമോഷണൽ ഗാനമായിട്ടാണ് ദി മോൺസ്റ്റർ സോങ് അവർ പുറത്തു വിട്ടിരിക്കുന്നത്.
അദിതി സാഗർ വരികൾ എഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നതും അവർ തന്നെയാണ്. രവി ബസ്‌റൂർ സംഗീതമൊരുക്കിയ ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹർഷ ആണ്. ചിത്രത്തിന്റെ അവസാനം വരുന്ന ഗാനമാണ് ദി മോണ്‍സ്റ്റര്‍ സോങ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഈ കന്നഡ ചിത്രം ഡബ്ബ് ചെയ്തു റിലീസ് ചെയ്തിരുന്നു. ഹിന്ദി വേർഷൻ മാത്രം മുന്നൂറു കോടിക്കു മുകളിൽ ആണ് കളക്ഷൻ നേടിയത്. കെ ജി എഫ് ആദ്യ ഭാഗത്തിലെയും ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ രണ്ടു ഭാഗങ്ങളുടെയും വിജയത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് രവി ബസ്‌റൂർ ഒരുക്കിയ ഗാനങ്ങൾക്കും ഇതിന്റെ പശ്‌ചാത്തല സംഗീതത്തിനും ഉള്ളത്. ബോളിവുഡ് താരം സഞ്ജയ് ദത് വില്ലനായി എത്തിയ ഈ ചിത്രത്തിൽ, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.