ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്തു വമ്പൻ വിജയം നേടിയ തെലുങ്കു ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. സുകുമാർ ഒരുക്കിയ ഈ ചിത്രം ഇന്ത്യ മുഴുവൻ തരംഗമായി മാറി എന്ന് മാത്രമല്ല, അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചിത്രത്തിലെ വില്ലനായി എത്തിയത് മലയാളി താരം ഫഹദ് ഫാസിൽ, നായികാ വേഷം ചെയ്തത് രശ്‌മിക മന്ദാന എന്നിവരാണ്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ ആ ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ് എന്ന വാർത്തകൾ ആണ് വരുന്നത്. അതിനു കാരണം കന്നഡ ചിത്രമായ കെ ജി എഫ് 2 നേടിയ ബ്രഹ്മാണ്ഡ വിജയം ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനി പുഷ്പ 2 ശ്രദ്ധ നേടണം എങ്കിൽ, അത് കെ ജി എഫ് 2 നു മുകളിൽ നിൽക്കുന്ന ചിത്രം ആവണമെന്നും അതിനു വേണ്ടി തിരക്കഥയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്നുമുള്ള സംവിധായകൻറ്‍റെ ആവശ്യപ്രകാരമാണ് ഷൂട്ടിംഗ് നിർത്തിയത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 ഇപ്പോൾ ആയിരം കോടിയിലേക്കു ആണ് കുതിക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്കു മുകളിൽ മാത്രമായിരുന്നു നേടിയത്. എന്നാൽ രണ്ടാം ഭാഗം അഞ്ചു ഭാഷകളിൽ എത്തി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചു. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറേ വലിയ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു. ഏതായാലും പുഷ്പ 2 നിർത്തി വെച്ച സാഹചര്യത്തിൽ പുതിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് അല്ലു അർജുൻ.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.