തെലുങ്കു യുവ താരം വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിഗർ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഈ വർഷം ആഗസ്റ്റ് മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകളെല്ലാം തന്നെ ആരാധകർക്കിടയിൽ ഇപ്പോഴേ വൈറലാണ്. ഇപ്പോഴിതാ നായകനായ വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനാഘോഷങ്ങൾ പ്രമാണിച്ചു ഈ ചിത്രത്തിലെ ലിഗർ ഹണ്ട് തീം ലിറിക്കൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. വിക്രം മോൻട്രോസ് ഈണം നൽകിയ ലിഗർ ഹണ്ട് തീമിനു വരികൾ രചിച്ചത് ഭാസ്കരഭട്ടല രവികുമാരാണ്. ഹേമചന്ദ്ര ആലപിച്ചിരിക്കുന്ന ഈ തീം ഇപ്പോഴേ ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.
ബോളിവുഡ് താരസുന്ദരി അനന്യ പാണ്ഡെ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും അഭിനയിച്ചിട്ടുണ്ട്. ബോക്സിങിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, പുരി ജഗനാഥ് എന്നിവർ ചേർന്നാണ്. അപൂർവ മെഹ്ത, ചാർമി കൗർ എന്നിവരും ഇതിന്റെ നിർമ്മാണ പങ്കാളികളാണ്. സംവിധായകൻ തന്നെ രചിച്ച ഈ സ്പോർട്സ് ആക്ഷൻ ഡ്രാമക്ക് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമ, എഡിറ്റ് ചെയ്യുന്നത് ജുനൈദ് സിദ്ദിഖി എന്നിവരാണ്. തനിഷ്‌ക് ബാഗ്ച്ചി ഗാനങ്ങളൊരുക്കിയ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് മണി ശർമയാണ്. രമ്യ കൃഷ്ണൻ, റോണിത് റോയ്, അലി ബാഷ, മകരന്ധ് ദേശ്പാണ്ഡെ, വിഷു റെഡ്‌ഡി, അബ്ദുൽ ഖാദിർ അമിൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
This website uses cookies.