ഒരുപിടി പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ ബിസിനസ്സ്മാൻ ലെജൻഡ് ശരവണൻ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ദി ലെജൻഡ്. ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്നൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും നായകനായ ലെജൻഡ് ശരവണൻ തന്നെയാണ്. ഇതിന്റെ ടീസർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ട്രെയിലറിന് ഇതിനോടകം പതിനാറു മണിക്കൂർ കൊണ്ട് 36 ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി വേൽരാജ്, എഡിറ്റ് ചെയ്തിരിക്കുന്നത് റൂബൻ എന്നിവരാണ്. രാജു സുന്ദരം, ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവർ നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് പട്ടുകോട്ടൈ പ്രഭാകർ ആണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.
ഉർവശി റൗട്ടല്ല നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള, ഗീതിക, യോഗി ബാബു എന്നിവരും വേഷമിട്ടിരിക്കുന്നു. സയൻസ് ഫിക്ഷന് പ്രാധാന്യമുള്ള രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ അതിനൊപ്പം തന്നെ എല്ലാവിധ കൊമേർഷ്യൽ ചേരുവകളും ഇതിലുണ്ടെന്നു ഈ ട്രൈലെർ കാണിച്ചു തരുന്നു. ആക്ഷനും കോമേഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾപ്പെടുത്തിയ ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാണ് ദി ലെജൻഡ് എന്നാണു ട്രൈലെർ സൂചിപ്പിക്കുന്നത്. ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ഈ ചിത്രത്തിലെ മോസലോ മൊസല് എന്ന ഗാനത്തിന്റെ വീഡിയോ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.