ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ഹൃദയം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രമാണ്. 50 കോടി ക്ലബിൽ ഇടം പിടിച്ച ഈ ചിത്രത്തിൽ പതിനഞ്ചു പാട്ടുകളാണ് ഉണ്ടായിരുന്നത്. ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയ ഈ പതിനഞ്ചു പാട്ടുകളും സൂപ്പർ ഹിറ്റായി എന്ന അപൂർവതയും ഹൃദയം നമ്മുക്ക് സമ്മാനിച്ചു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രത്തിന്, ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ആരംഭിക്കാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്.
ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക് അവകാശം വമ്പൻ തുക നൽകി വാങ്ങിയിരിക്കുന്നത് ബോളിവുഡ് സൂപ്പർ സംവിധായകൻ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ചിത്രം ഈ മൂന്നു ഭാഷകളിൽ റീമേക് ചെയ്യുക. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡ് സൂപ്പർ താരമായ സൈഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആയിരിക്കും ഹൃദയം ഹിന്ദി റീമേക്കിൽ നായക വേഷം ചെയ്യുക. അമൃത സിംഗിന്റെയും സെയ്ഫ് അലിഖാന്റെയും മകനായ ഇബ്രാഹിം അലിഖാന്റെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. ഇബ്രാഹിമിന്റെ സഹോദരി സാറ അലി ഖാൻ ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികാ താരങ്ങളിൽ ഒരാളാണ്. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു ഹൃദയത്തിലെ നായികാ വേഷം ചെയ്തത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.