[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷൻ രാജാവിന്റെ സിംഹാസനം തിരിച്ചു പിടിക്കാൻ കിടിലൻ ലുക്കിൽ ബാബു ആന്റണി; പവർ സ്റ്റാർ ടീസർ വരുന്നു

മലയാളത്തിന്റെ ആക്ഷൻ രാജാക്കന്മാരിൽ ഒരാളായിരുന്നു ബാബു ആന്റണി. തൊണ്ണൂറുകളിൽ ആക്ഷൻ ചിത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ ഈ താരം നായകനായും വില്ലനായും പ്രേക്ഷകരുടെ കയ്യടി നേടി. ഇപ്പോഴിതാ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ എന്ന മാസ്സ് ചിത്രത്തിലൂടെ വീണ്ടും നായകനായി പ്രേക്ഷകരെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് ബാബു ആന്റണി. ഒരു പക്കാ ആക്ഷൻ മാസ്സ് ചിത്രമായി ഒരുങ്ങുന്ന പവർ സ്റ്റാറിലെ ബാബു ആന്റണിയുടെ ലുക്ക് ഒമർ ലുലു തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടത്. അതിനൊപ്പം ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലൈ എട്ടിന് റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് എന്നും പ്രീയപ്പെട്ട, മുടി നീട്ടി വളർത്തിയ ലുക്കിലാണ് ബാബു ആന്റണി ഈ ചിത്രത്തിലെത്തുന്നത്. അന്തരിച്ചു പോയ പ്രശസ്ത രചയിതാവും സംവിധായകനുമായ ഡെന്നിസ് ജോസെഫ് രചിച്ച അവസാനത്തെ തിരക്കഥയാണ് പവർ സ്റ്റാർ.

പവർ സ്റ്റാർ എന്ന ഈ ചിത്രത്തിൽ ഒറ്റ സ്ത്രീ കഥാപാത്രങ്ങൾ പോലും കാണില്ല എന്നും അതുപോലെ, ഹാസ്യത്തിനും ദ്വയാർത്ഥ പ്രയോഗങ്ങൾക്കും ഗാനങ്ങൾക്കും ഈ ചിത്രത്തിൽ സ്ഥാനമുണ്ടാവില്ലായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഒമർ ലുലുവിന്റെ ഇതുവരെയുള്ള ശൈലിയിൽ നിന്ന് പൂർണ്ണമായും വേറിട്ട് നിൽക്കുന്ന ചിത്രമായിരിക്കും പവർ സ്റ്റാർ എന്നാണ് വാർത്തകൾ പറയുന്നത്. ബാബു ആന്റണിക്കൊപ്പം അബു സലിം, ബാബു രാജ്, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലം കൊക്കെയ്‍ന്‍ വിപണിയാണെന്നും , മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ഇതിന്റെ പ്രധാന ലൊക്കേഷനുകളെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഹോളിവുഡിൽ നിന്നുള്ള താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നു സൂചനയുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.