ചിയാൻ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ആവേശമാണ് എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മകൻ ധ്രുവ് ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ ആണ് തെലുങ്കു ചിത്രമായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക് ആയ വർമ്മ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദേശീയ അവാർഡ് ജേതാവായ സംവിധായൻ ബാല ഒരുക്കുന്ന ചിത്രം എന്ന നിലയിലും വർമ്മ ശ്രദ്ധ നേടി കഴിഞ്ഞു. ധ്രുവ് വിക്രമിന്റെ ജന്മദിനമായ ഇന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് വർമ്മ ടീസറിന് ഇപ്പോൾ ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ലഭിക്കുന്നത്. ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കിൽ വിജയ് ദേവര്കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.
വിക്രമിന് ഒരു നടനെന്ന നിലയിൽ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു വർഷങ്ങൾക്കു മുൻപ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയർ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നു എന്നത് വളരെ കൗതുകകരമായ കാര്യമാണ്. വളരെ തീവ്രമായ രീതിയിലും റിയലിസ്റ്റിക് ആയും കഥ പറയുന്ന ബാല, അർജുൻ റെഡ്‌ഡി എന്ന റൊമാന്റിക് ഡ്രാമ തമിഴിലേക്ക് കൊണ്ട് വരുമ്പോൾ എങ്ങനെയാണു ആ ചിത്രത്തെ സമീപിച്ചിട്ടുണ്ടാവുക എന്ന് കാണാൻ ഉള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത നിർമ്മിച്ച ഈ ചിത്രം വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.