ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയാള ചിത്രമാണ് കാർബൺ. അടുത്ത വർഷം ജനുവരി മൂന്നാം വാരം പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ആണ്. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമാണ് കാർബൺ. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങുകയും മികച്ച പ്രേക്ഷകാഭിപ്രായം നേടി എടുക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഓഡിയോ ലോഞ്ച് കഴിഞ്ഞ ഈ ചിത്രത്തിലെ ആദ്യത്തെ സോങ് വീഡിയോ ഇന്ന് റിലീസ് ചെയ്തു.
വിശാൽ ഭരദ്വാജ് ഈണമിട്ട തന്ന താനേ മുങ്ങി പൊങ്ങി എന്ന മനോഹരമായ ഗാനത്തിന് മിഴിവേകുന്നത് കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങൾ ആണ്. രണ്ടു പേരും ബോളിവുഡിൽ തങ്ങളുടെ കഴിവ് തെളിയിച്ച പ്രതിഭകൾ ആണ്. വിശാൽ ഭരദ്വാജ് ഇതിനു മുൻപ് മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ചത് വേണു തന്നെ ഒരുക്കിയ ദയ എന്ന ചിത്രത്തിന് വേണ്ടിയാണു. ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ക്യാമറാമാൻ ആണ് കെ യു മോഹനൻ. മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ , ഷറഫുദ്ധീൻ, നെടുമുടി വേണു, വിജയ രാഘവൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.