[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സസ്പെൻസുകൾ ഒളിപ്പിച്ച് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ ; മോഷൻ ടീസർ പുറത്ത്

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രം സിനിമാലോകത്തിന് സംഭാവന ചെയ്‌ത താരമായ ആന്റണി വർഗീസ് നായകനായെത്തുന്ന ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിന്റെ മോഷൻ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. സസ്പെൻസുകൾ ഒളിപ്പിച്ച് സിനിമാപ്രേമികൾക്ക് ഏറെ ആകാംക്ഷ ഉയർത്തുന്ന രീതിയിലാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് പറയുന്നത്.

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യനാണ്.
സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണൻ ആദ്യമായി നിർമ്മാതാവിന്റെ വേഷം അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക എന്നാണ് സൂചന. വിനായകന്‍, ചെമ്പന്‍ വിനോദ്, അങ്കമാലി ഡയറീസില്‍ അഭിനയിച്ച ടിറ്റോ വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ആന്റണി വർഗീസ്. ആന്റണി അവതരിപ്പിച്ച ‘പെപ്പെ’ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തുടർന്ന് ആന്റണിയെത്തേടി നിരവധി ഓഫറുകള്‍ എത്തിയിരുന്നുവെങ്കിലും മികച്ച അവസരത്തിനായി കാത്തിരുന്ന താരം ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള പ്രതീക്ഷകളും ഏറുകയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 day ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.