ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തങ്കം എന്ന ചിത്രം ഇപ്പോൾ പ്രേക്ഷകരുടെ പ്രശംസ നേടി കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. നിരൂപകരും മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് നൽകുന്നത്. അത്കൊണ്ട് തന്നെ മികച്ച ജനപിന്തുണ ഓരോ ദിവസവും നേടിക്കൊണ്ട് തിളക്കമാർന്ന വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. ഇതിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ഒരു സക്സസ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സഹീദ് അറഫാത്തും രചിച്ചത് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തായ ശ്യാം പുഷ്കരനുമാണ്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം ഒരു ക്രൈം ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, ബിജു മേനോൻ, ഗിരീഷ് കുൽക്കർണി, വിനീത് ശ്രീനിവാസൻ എന്നിവരുടെ പ്രകടനം തന്നെയാണ്. മുത്ത് എന്ന കഥാപാത്രമായി ബിജു മേനോനും കണ്ണൻ എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസനും ജയന്ത് സഖൽക്കർ എന്ന കഥാപാത്രമായി മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും നടത്തിയ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ബിജി ബാല്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഗൗതം ശങ്കറും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.