[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ എന്ന നടനെ ഉപയോഗിക്കുന്ന ചിത്രം; വീണ്ടുമൊന്നിക്കാൻ സ്ഫടികം ടീം

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 1995 ഇൽ റിലീസ് ചെയ്ത സ്ഫടികം. അതിൽ മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന മാസ്സ് കഥാപാത്രം ഒരു നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹൻലാലിന്റെ അപ്രമാദിത്വം നമ്മുക്ക് കാണിച്ചു തന്നിരുന്നു. മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്ത സ്ഫടികം ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുമായിരുന്നു. ഈ വരുന്ന ഫെബ്രുവരി 9 ന് 4K സാങ്കേതിയ വിദ്യയിൽ റീമാസ്റ്റർ ചെയ്ത സ്ഫടികം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. എന്നാൽ അതോടൊപ്പം വരുന്ന ഒരു സന്തോഷ വാർത്ത, ഈ വർഷം അവസാനത്തോടെ മോഹൻലാൽ- ഭദ്രൻ ടീം വീണ്ടും ഒന്നിക്കുകയാണ് എന്നതാണ്.

മോഹൻലാൽ നായകനായ ഒരു ചിത്രം താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് ഫേസ്ബുക് ലൈവിൽ വന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അത് ആക്ഷനും, വൈകാരികതയും പ്രണയവും എല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും എന്നും, മോഹൻലാൽ എന്ന നടന്റെ കഴിവുകളെ ഉപയോഗിക്കുന്ന ഒരു ചിത്രമായിരിക്കും അതെന്നും ഭദ്രൻ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി, ജീത്തു ജോസഫ്, പൃഥ്വിരാജ്, അനൂപ് സത്യൻ, ടിനു പാപ്പച്ചൻ, വിവേക്, ശ്യാം പുഷ്കരൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവരുടെ ചിത്രങ്ങളും മോഹൻലാൽ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഏതായാലും ഭദ്രനുമായി മോഹൻലാൽ ഒന്നിക്കുമ്പോൾ സ്ഫടികം പോലെ അദ്ദേഹത്തിലെ നടനേയും താരത്തേയും ഒരേ അളവിൽ ഉപയോഗിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്. മോഹൻലാൽ ചിത്രത്തിന് മുമ്പ് ഷെയ്ൻ നിഗം നായകനായ ഒരു ചിത്രം ഭദ്രൻ ചെയ്തേക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

23 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

23 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.