മലയാളികളുടെ പ്രിയ നടി നസ്രിയ ഫഹദ് നായികാ വേഷം ചെയ്യുന്ന ആദ്യ തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. തെലുങ്കു യുവ താരം നാനി നായക വേഷം ചെയ്യുന്ന ഈ ചിത്രം ജൂണ് പത്തിനാണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം തന്നെ വലിയ പ്രേക്ഷക പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇതിലെ ഒരു പ്രോമോ ഗാനവും റിലീസ് ചെയ്ത നിമിഷം മുതൽ വൈറലായി മാറുകയാണ്. തന്തനാനന്ദ എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഈ ഗാനം രചിച്ചത് സരസ്വതി പുത്ര രാമ ജോഗയ്യ ശാസ്ത്രിയാണ്. ശങ്കർ മഹാദേവൻ, ശ്വേത മോഹൻ എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഈണം പകർന്നത് വിവേക് സാഗറാണ്.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധാനം നിർവഹിച്ചതും വിവേക് ആത്രേയയാണ്. നാനി, നസ്രിയ ഫഹദ് എന്നിവരെ കൂടാതെ നാദിയ മൊയ്തു, ഹർഷ വർദ്ധന, സുഹാസ്, രാഹുൽ രാമകൃഷ്ണ, നരേഷ്, ശ്രീകാന്ത് അയ്യങ്കാർ, രോഹിണി, എൻ അളഗൻ പെരുമാൾ, അരുണ ഭിക്ഷു, തൻവി റാം, വിന്നി, ഹാരിക, നോമിന എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നികേത് ബൊമ്മി റെഡ്ഢിയാണ്. ഇതിൽ ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയ എത്തുമ്പോൾ, കസ്തുരി പൂർണ്ണ വെങ്കട് ശേഷ സായി പാവന രാമ സുന്ദര പ്രസാദ് എന്ന കഥാപാത്രമായാണ് നാനി എത്തുന്നത്. രവി തേജ ഗിരിജാലയാണ് അന്റെ സുന്ദരനിക്കി എഡിറ്റ് ചെയ്തിരിക്കുന്നത്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.