[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തായ സ്ത്രീ; ഭാവനക്ക് ആശംസകളുമായി മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ നടി ഭാവന ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു വലിയ ഇടവേളക്കു ശേഷം രണ്ടു പുതിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കുക കൂടിയാണ് ഭാവന. ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിക്ക് ജന്മദിന ആശംസകളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർ. തനിക്കും സംയുക്ത വർമ്മയ്ക്കുമൊപ്പമുള്ള ഭാവനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജു വാര്യർ പിറന്നാൾ ആശംസ നേർന്നത്. ഈ ചിത്രം ചിലപ്പോൾ മങ്ങിയതായിരിക്കാം, പക്ഷെ വികാരങ്ങൾ യഥാർത്ഥമാണ് എന്ന് കുറിച്ച മഞ്ജു വാര്യർ, താൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് കുറിച്ചത്. ഐ ലവ് യു എന്നും നിനക്ക് അതറിയാമെന്നു വിശ്വസിക്കുന്നുവെന്നും മഞ്ജു കുറിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വലിയ സൗഹൃദങ്ങളിലൊന്നാണ് മഞ്ജു വാര്യർ- ഭാവന സൗഹൃദം.

മഞ്ജു വാര്യർ- ഭാവന- സംയുക്ത വർമ്മ എന്നിവരുടെ സൗഹൃദം അവർ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട് പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ൽ രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രമാണ് ഭാവന അഭിനയിച്ചു അവസാനമായി മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം. ഇനി ഭാവന മലയാളത്തിൽ ചെയ്യാൻ പോകുന്നത് നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കാൻ പോകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രവും, ഭദ്രൻ സംവിധാനം ചെയ്യാൻ പോകുന്ന ഇ ഒ എന്ന ചിത്രവുമാണ്. മഞ്ജു വാര്യർ കൂടാതെ സംയുക്ത വർമ്മ, രമ്യ നമ്പീശൻ, സയനോര ഫിലിപ് എന്നിവരും ഭാവനക്ക് ആശംസകളുമായി വന്നിട്ടുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.