തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇപ്പോൾ തന്നെ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഒരു ബിഗ് ബഡ്ജറ്റ് സ്റ്റൈലിഷ് മാസ്സ് ചിത്രമായി ഒരുക്കിയിരിക്കുന്ന ബീസ്റ്റിന്റെ ട്രൈലെർ ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഈ ട്രൈലെർ ഇന്ന് പുറത്തു വന്നത്. അക്ഷരാർത്ഥത്തിൽ ഒരു മാസ്സ് വിസ്ഫോടനം തന്നെയാണ് ഈ ട്രൈലെർ എന്ന് നമ്മുക്ക് പറയാം. അതിഗംഭീരമാകും ചിത്രമെന്ന സൂചനയാണ് ഇപ്പോൾ ഇതിന്റെ ട്രൈലെർ നൽകുന്നത്. ട്രൈലെർ വന്നു നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ അത് കൊടുങ്കാറ്റു പോലെ പടർന്നു പിടിച്ചു കഴിഞ്ഞു. ഇനി സോഷ്യൽ മീഡിയ ഭരിക്കുന്നത് തന്നെ ബീസ്റ്റ് ട്രൈലെർ ആണെന്ന് പറയാം.
കോലമാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾ ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നാണ് ട്രൈലെർ കാണിച്ചു തരുന്നത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പൂജ ഹെഗ്‌ഡെ ആണ്. ഇതിലെ രണ്ടു ഗാനങ്ങൾ ഇതിനോടകം പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയ ബീസ്റ്റിനു വേണ്ടി കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റിംഗ് നിർവഹിച്ചത് ആർ നിർമ്മലും ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.