ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് ബ്രഹ്മാണ്ഡ റിലീസ് ആയി ഈ ചിത്രം എത്തിയത്. സമ്മിശ്ര പ്രതികരണം ആണ് ബീസ്റ്റ് നേടിയത് എങ്കിലും ബോക്സ് ഓഫീസിൽ ഇരുനൂറു കോടിക്കു മുകളിൽ കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ആക്ഷൻ, കോമഡി എന്നിവ കൂട്ടിക്കലർത്തി ഒരുക്കിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നെൽസണും ഇത് നിർമ്മിച്ചത് സൺ പിക്ചേഴ്സും ആണ്. ഇതിലെ ദളപതിയുടെ ആക്ഷൻ രംഗങ്ങൾക്ക് ഗംഭീര അഭിപ്രായം ആണ് ലഭിച്ചത്. ഇപ്പോഴിതാ അതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് എങ്ങനെ എന്ന് കാണിക്കുന്ന ഒരു മേക്കിങ് വീഡിയോയുടെ ഗ്ലിമ്പ്സ് പുറത്തു വിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്. നേരത്തെ ഈ ചിത്രം ഷൂട്ട് ചെയ്ത വമ്പൻ മാളിന്റെ സെറ്റ് എങ്ങനെയാണു ഇട്ടതു എന്ന് കാണിക്കുന്ന വീഡിയോയും അവർ പുറത്തു വിട്ടിരുന്നു.
ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് വിജയ് അവതരിപ്പിക്കുന്നത്. വീരരാഘവൻ എന്നാണ് ഇതിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പൂജ ഹെഗ്‌ടെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ മലയാളി താരങ്ങൾ ആയ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ക്യാമെറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്തിരിക്കുന്നത് ആർ നിർമ്മലുമാണ്. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതു. സെൽവ രാഘവൻ, യോഗി ബാബു, അങ്കുർ വികൽ, പുകഴ് എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.