[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ശ്രദ്ധ നേടി ഒരു മലയാള ഹൃസ്വ ചിത്രം കൂടി; ജെർമിസിന്റെ ദർശനം അഭിനന്ദനം നേടുന്നു..!

ഒട്ടേറെ ശ്രദ്ധേയ ഹൃസ്വ ചിത്രങ്ങൾ പുറത്തു വരുന്ന മലയാളത്തിൽ നിന്ന് ഒരു മികച്ച ഹൃസ്വ ചിത്രം കൂടി റീലീസ് ആയിരിക്കുകയാണ്. ജെർമിസിന്റെ ദർശനം എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിനേഴിന് ആണ് റിലീസ് ആയതു. ഇതിനോടകം ഇരുപതിനായിരത്തിൽ കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഈ ഹൃസ്വ ചിത്രം ഫിലിംസ് ആൻഡ് ട്രെൻഡ്‌സ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്കബ് ലിജിൽ ആണ് ഈ ഹൃസ്വ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഫിലിം ആൻഡ് ട്രെൻഡ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ഋഷി രാജു ആണ്. ആൽബിച്ചൻ അധികാരം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിഷ്ണു തിലക് ആണ്.

പ്രശസ്ത മലയാള സിനിമാ താരം പോളി വത്സൻ, അജിത് എബ്രഹാം, സുകന്യ ഹരിദാസൻ, സിജോ ജോർജ്, സാബു പാലാ, എസ് രഘു, മാർട്ടിൻ ജോയ്, ഉമേഷ് കുമാർ, വിഷ്ണു സജീവ് എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സാലി തെക്കേതിൽ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് പോളി വത്സൻ ഈ ഹൃസ്വ ചിത്രത്തിൽ നൽകിയിരിക്കുന്നത്. ജെർമിസ് എന്ന ടൈറ്റിൽ കഥാപാത്രം ആയെത്തിയ അജിത് എബ്രഹാം നൽകിയതും എടുത്തു പറയേണ്ട പ്രകടനമാണ്. അതോടൊപ്പം മികച്ച കഥയും മേക്കിങ്ങും കൂടി ചേർന്നപ്പോൾ ഇരുപത്തിരണ്ടു മിനിട്ടിനു മുകളിൽ ദൈർഖ്യമുള്ള ഈ ഹൃസ്വ ചിത്രം ഒരു മികച്ച അനുഭവമായി മാറി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.