ജോജു ജോർജ് നായകനായി എത്തിയ ഇരട്ട എന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന മലയാള ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. വൈകാരികമായി പ്രേക്ഷകനെ അത്രയധികം സ്വാധീനിക്കുന്ന രീതിയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ, ഇരട്ട കഥാപാത്രങ്ങളായി ജോജു ജോർജ് കാഴ്ചവെച്ച പ്രകടനവും, അതുപോലെ ഇതിന്റെ ഞെട്ടിക്കുന്ന ക്ളൈമാക്സുമാണ്. ഇതിന്റെ ക്ളൈമാക്സിനെ വലിയ ഒരനുഭവമായി മാറ്റുന്നത് ആ സമയത്ത് വരുന്ന ഒരു ഗാനം കൂടിയാണ്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സുകളെ ഈ ഗാനം വലിയ രീതിയിലാണ് വേട്ടയാടുന്നത്. അതിമനോഹരമായാണ് ഈ മെലഡി ഒരുക്കിയിരിക്കുന്നത്.
താരാട്ടായി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജേക്സ് ബിജോയ് ഈ നാം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ശിഖ പ്രഭാകരനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ ഇരട്ടകളുടെ കഥ പറയുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ്. ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും അഭിനയിച്ച ഈ ഇമോഷണൽ ക്രൈം ഡ്രാമ നിർമ്മിച്ചിരിക്കുന്നത് ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ്.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.