തെലുങ്കിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ മഞ്ജു വിഷ്ണു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന. മലയാളത്തിലും മൊഴിമാറ്റി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നുകഴിഞ്ഞു. ഹൊറർ, ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമാണിതെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. പായൽ രാജ്പുത് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സൂര്യയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വരുന്ന ഒക്ടോബർ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ഈ ചിത്രം എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ, നായകനായ മഞ്ജു വിഷ്ണു തന്നെ നിർമ്മിച്ച് ഡോ എം മോഹൻ ബാബുവാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് ഒരു വലിയ ചരിത്രം പറയുന്നുണ്ടെന്നാണ് എഴുത്തുകാരനും ഇതിന്റെ നിർമ്മാതാക്കളിൽ ഒരാള് കൂടിയായ കോന വെങ്കട്ട് പറയുന്നത്.
തന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ചിത്രമാണ് ജിന്ന എന്നും, ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമെന്നും ഇതിന്റെ ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് നായികയായ പായൽ രാജ്പുത് പറഞ്ഞു. ഈ ചിത്രം പ്രേക്ഷകരുടെ മനസുകളെ സ്പര്ശിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അവർ കൂട്ടിച്ചേർക്കുന്നു. തെന്നിന്ത്യൻ സിനിമയിൽ ജോലി ചെയ്യുന്നത് വളരെ സന്തോഷവും അത്ഭുതകരവുമായ അനുഭവമായിരുന്നു എന്നും, കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാനാണ് ഇപ്പോളാഗ്രഹമെന്നും സണ്ണി ലിയോൺ വെളിപ്പെടുത്തി. ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ഈ ചിത്രം സമ്മാനിക്കുകയെന്ന് മഞ്ജു വിഷ്ണുവും പറഞ്ഞു. ഈ ചിത്രത്തിൽ അസാധാരണമായ ഹാസ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോട്ടാ കെ നായിഡു കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനൂപ് റൂബൻസ്, എഡിറ്റ് ചെയ്യുന്നത് ചോട്ടാ കെ പ്രസാദ് എന്നിവരാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ജിന്ന റിലീസ് ചെയ്യുക.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.