മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഇപ്പോൾ ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. ജോഷി ഒരുക്കിയ പാപ്പൻ നേടിയ വലിയ വിജയം സുരേഷ് ഗോപിക്ക് വലിയ തിരിച്ചു വരവാണ് സമ്മാനിച്ചത്. ഒരുപിടി വമ്പൻ ചിത്രങ്ങളാണ് സുരേഷ് ഗോപി നായകനായി എത്താനുള്ളതും അണിയറയിൽ ഒരുങ്ങുന്നതും. ജിബു ജേക്കബ് ഒരുക്കിയ മേം ഹൂം മൂസ പൂജ റിലീസായി എത്തുമ്പോൾ, സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നത് ഒറ്റക്കൊമ്പൻ എന്ന മാസ്സ് ആക്ഷൻ ചിത്രമാണ്. ഇത് കൂടാതെ രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ത്രില്ലറും മാജിക് ഫ്രെയിംസ് ഒരുക്കാൻ പോകുന്ന ചിത്രവും ജയരാജ് ഒരുക്കുന്ന ഹൈവേ 2 ഉം സുരേഷ് ഗോപി കമ്മിറ്റ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ പഴയകാല ചിത്രങ്ങളായ ലേലം, ചിന്താമണി കൊലക്കേസ് എന്നിവയുടെ രണ്ടാം ഭാഗവും പ്ലാനിങ്ങിലാണെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് കഥാപാത്രം കൂടി ഒരിക്കൽ കൂടി വരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
സുരേഷ് ഗോപിയെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത് 2000 ഇൽ പുറത്തു വന്ന ചിത്രമാണ് സത്യമേവ ജയതേ. സുരേഷ് ഗോപി, ഐശ്വര്യ, ബാലചന്ദ്ര മേനോൻ, സിദ്ദിഖ്, ഹേമന്ത് രാവൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ, സുരേഷ് ഗോപി അവതരിപ്പിച്ച ചന്ദ്രചൂഡൻ എന്ന സർക്കിൾ ഇൻസ്‌പെക്ടർ കഥാപാത്രം വലിയ ജനപ്രീതിയാണ് നേടിയത്. അതിലെ സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഇന്നും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ അതിന്റെ രണ്ടാം ഭാഗം വേണമെന്നുള്ള ആവശ്യവുമായി ആരാധകർ തന്നെ സമീപിക്കുകയാണെന്ന സോഷ്യൽ മീഡിയ പോസ്റ്റുമായാണ് സംവിധായകൻ വിജി തമ്പി എത്തിയിരിക്കുന്നത്. “ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേർ അഭ്യർത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ചൂടൻ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ വിജിതമ്പി” എന്നാണ് അദ്ദേഹം കുറിച്ചത്. ഇതോടെ ആ കഥാപാത്രത്തെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.