ഇന്ത്യയുടെ എന്നല്ല, ലോക സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നാണ് മഹാഭാരതം. അനേകായിരം കഥകളും ഉപകഥകളും കഥാപാത്രങ്ങളും നിറഞ്ഞ ഈ ഇതിഹാസം ഇന്നും പുനർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് കൂടിയാണ്. ഒട്ടേറെ വിസ്മയങ്ങൾ നിറഞ്ഞ ഈ ഇതിഹാസം വെള്ളിത്തിരയിലെത്തിക്കാൻ പലരും ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. തൊണ്ണൂറുകളിൽ സീരിയൽ രൂപത്തിൽ മഹാഭാരതം വന്നിട്ടുണ്ടെങ്കിലും, ഇന്നത്തെ സാങ്കേതിക വിദ്യയുടെ മായാജാലങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു ദൃശ്യ വിസ്മയമായി മഹാഭാരതം കാണാനാഗ്രഹിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ മഹാഭാരതം ഒരു വെബ് സീരിസായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്‌ഫോം. യുഎസിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡി 23 എക്സ്പോയിലാണ് ഈ പ്രഖ്യാപനം നടന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഈ സീരിസ് ഒരുക്കാൻ പോകുന്നത്.
മധു മണ്ടേന, മിത്തോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നിവർ ചേർന്നാണ് മഹാഭാരതം വെബ് സീരിസ് നിർമ്മിക്കുന്നത്. ഇതിന്റെ സ്ട്രീമിങ് അടുത്ത വർഷം മുതൽ ആരംഭിക്കുമെന്നാണ് സൂചന. മുന്നൂറു കോടിയോളം രൂപ മുതൽ മുടക്കിയാണ് ഈ വെബ് സീരിസ് നിർമ്മിക്കുന്നതെന്നാണ് വാർത്തകൾ വരുന്നത്. മഹാഭാരത കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ കണ്ടന്റ് ഹെഡ‍് ഗൗരവ് ബാനര്‍ജി, ഡിസ്നിയുടെ ഫാന്‍ ഇവന്റിൽ പറഞ്ഞു. ദൂരദര്‍ശനുവേണ്ടി ബി ആര്‍ ചോപ്ര 1988ല്‍ ആണ് മഹാഭാരതം സീരിയൽ നിർമ്മിച്ചത്. അന്നത് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു. ലോകം മുഴുവൻ തരംഗമായ ഗെയിം ഓഫ് ത്രോൺസ് പോലെ മഹാഭാരതം വെബ് സീരിസും ലോകം കീഴടക്കുമെന്നാണ് പ്രതീക്ഷ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.