[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

1000 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം; ഷങ്കർ- സൂര്യ ടീം ഒന്നിക്കുന്നു?; കൂടുതൽ വിവരങ്ങളിതാ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് തമിഴകത്തിന്റെ ഷോമാൻ ഷങ്കർ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, തമിഴിലെ പ്രശസ്ത നോവലായ വേൽപാരിയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്. വമ്പൻ പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള സു വെങ്കടേശൻ രചിച്ച ഈ വമ്പൻ നോവൽ, സംഗം കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. വെളിർ വംശത്തിന്റെ രാജാവായ വേൽപാരിയുടെ ഭരണകാലത്തിന്റെയും പോരാട്ടങ്ങളുടെയും കഥ പറയുന്ന ഈ നോവലിൽ ഒട്ടേറെ ഗംഭീര കഥാപാത്രങ്ങൾ ഉണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെ അണിനിരത്താനാണ് ഷങ്കറിന്റെ പ്ലാൻ എന്നാണറിയുന്നത്. ഇപ്പോൾ തന്നെ ഇതിന്റെ താരനിരയേയും സാങ്കേതിക വിദഗ്ധരേയും തേടുന്ന തിരക്കിലാണ് ഷങ്കറെന്നും വാർത്തകൾ വരുന്നുണ്ട്.

ഷങ്കർ ഇപ്പോൾ രണ്ടു വമ്പൻ ചിത്രങ്ങളാണ് ഒരേ സമയം ഷൂട്ട് ചെയ്യുന്നത്. അതിലൊന്ന് റാം ചരൺ നായകനായ ചിത്രമാണ്. വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യയും കഴിഞ്ഞ ദിവസം ജോയിൻ ചെയ്തെന്നു വാർത്തകൾ വന്നിരുന്നു. കിയാരാ അദ്വാനിയാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായ ഇന്ത്യൻ 2 ആണ് ഷങ്കർ ഒരുക്കുന്ന മറ്റൊരു വമ്പൻ ചിത്രം. കാജൽ അഗർവാൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലും രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, കാർത്തിക്, ഗുരു സോമസുന്ദരം, ബോബി- സിംഹ എന്നിവരുൾപ്പെടെയുള്ള താരങ്ങളുണ്ട്. ഇപ്പോൾ ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ത്രീഡി ചിത്രത്തിൽ അഭിനയിക്കുന്ന സൂര്യ ഇത് കഴിഞ്ഞു വെട്രിമാരൻ ഒരുക്കാൻ പോകുന്ന വാടിവാസലാണ് ചെയ്യുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.