പേര് കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുന്ന ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി. രാഹുൽ മാധവ് നായക വേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോവിന്ദ് വരാഹ ആണ്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തിൽ ആദ്യമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജി വി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി രാജു ബാബു ആണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് മുരളി കൃഷ്ണ, പ്രശാന്ത് അലക്സാണ്ടർ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ പോസ്റ്റെർസ്, ലൊക്കേഷൻ വീഡിയോ, ഒരു ഗാനം എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ചിരിയും പ്രണയവും നിറച്ച ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറും റിലീസ് ചെയ്തു കഴിഞ്ഞു. രസകരമായ ടീസറിൽ ജഗതി ചേട്ടന്റെ ആ പ്രശസ്തമായ ഡയലോഗ് മുഴങ്ങി കേൾക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇതൊരു പക്കാ റൊമാന്റിക് കോമഡി ചത്രമായിരിക്കും എന്നാണ് ടീസർ നൽകുന്ന സൂചന. അധികം വൈകാതെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിൽ മധു, റിസ ബാവ, നീന കുറുപ്പ്, അസീസ്, പ്രശാന്ത് അലക്സാണ്ടർ, ഗായത്രി മയൂര, ദിശിനി, ദിലീപ്, അർജുൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ശ്രവ്യ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. കൃഷ്ണ സാഗർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്തും അതുപോലെ സംഗീതം പകർന്നിരിക്കുന്നത് വിശ്വജിത്തും ആണ്. ഒരു പെൺകുട്ടിയുടെ ജീവിതം പ്രണയത്തിനു മുൻപും അതിനു ശേഷവും എങ്ങനെ ആണെന്ന് പറയുന്ന ഈ ചിത്രം കുടുംബ ബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും ഒക്കെ ചർച്ച ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.