ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങാൻ പോകുന്ന ചിത്രമാണ് ആയിരം കോടി മുതൽ മുടക്കിൽ ഒരുക്കുന്ന മഹാഭാരത. എം ടി വാസുദേവൻ നായരുടെ ഇതിഹാസ നോവൽ ആയ രണ്ടാമൂഴത്തെ അധികരിച്ചു അദ്ദേഹം തന്നെ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് വി എ ശ്രീകുമാർ മേനോൻ ആണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന വിശേഷിപ്പിക്കപ്പെടുന്ന, മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ആണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത് . മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ മറ്റു അനേകം സൂപ്പർ താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒരു ഇന്റർനാഷണൽ കാസ്റ്റിംഗ് ഏജൻസി ആണ് ഈ ചിത്രത്തിലെ താര നിർണ്ണയം നടത്തുന്നത്.
താര നിർണ്ണയം ഇപ്പോൾ അവസാന ഘട്ടത്തിൽ ആണെന്നും, ഈ ചിത്രത്തിൽ പൃഥ്വിരാജ്, അജയ് ദേവ്‌ഗൺ, മഹേഷ് ബാബു, അമിതാബ് ബച്ചൻ, നാഗാർജുന എന്നിവരും ഹോളിവുഡ് ആക്ഷൻ സ്റ്റാർ ജാക്കി ചാനും ഉണ്ടാകുമെന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ആണ് ഒരു മീഡിയ ഇന്റർവ്യൂവിൽ സംവിധായകൻ ശ്രീകുമാർ മേനോൻ ഇതിനെ കുറിച്ച് പ്രതികരിച്ചത്. തനിക്കു ഇപ്പോൾ കോൺട്രാക്ട് പ്രകാരം ഇതിനെ കുറിച്ച് പറയാൻ അനുവാദം ഇല്ലെന്നു അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നുള്ള സർപ്രൈസുകളും തങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന സൂചന അദ്ദേഹം തന്നു. ഏതായാലും ലോക സിനിമയ്ക്കു മുന്നിലേക്ക് ഇന്ത്യൻ സിനിമയിൽ നിന്ന് സമർപ്പിക്കപ്പെടുന്ന ഒരു ഇതിഹാസ ചിത്രം തന്നെയായി മാറും മഹാഭാരത എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അടുത്ത വർഷം ചിത്രീകരണം തുടങ്ങാൻ പാകത്തിനാണ് മഹാഭാരതയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.