കഴിഞ്ഞ ദിവസം രാത്രി ഏഴു മണിക്കാണ് സൂര്യ നായകനായ താനാ സേർന്ത കൂട്ടം എന്ന തമിഴ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് . നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്‌ത ഈ ചിത്രം ഒരു കോമഡി ആക്ഷൻ എന്റെർറ്റൈനെർ ആണ്. സ്റ്റുഡിയോ ഗ്രീൻ എന്ന പോപ്പുലർ ബാനറിൽ ജ്ഞാനവേൽ രാജ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യയും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. സംവിധായകൻ വിഘ്‌നേശ് ശിവൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന ടീസർ ലക്ഷകണക്കിന് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് കുതിക്കുകയാണ്. ആരാധകർ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായതും അതോടൊപ്പം വളരെ രസകരമായതുമായ ഒരു ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
അക്ഷയ് കുമാർ നായകനായി എത്തിയ നീരജ് പാണ്ഡെയുടെ ഹിന്ദി ചിത്രം സ്പെഷ്യൽ 26 ന്റെ തമിഴ് വേർഷൻ ആണ് താനാ സേർന്ത കൂട്ടം എന്നൊരു ചർച്ചക്കു ടീസർ വഴി വെച്ചിട്ടുണ്ട് എന്നതും സത്യമാണ്. ടീസർ കണ്ടാൽ അങ്ങനെ ഒരു സാമ്യം തോന്നുകയും ചെയ്യുമെന്നത് വാസ്തവം . എന്നാൽ അതുകൊണ്ടു മാത്രം സ്പെഷ്യൽ 26 ന്റെ റീമേക് ആണോ ഈ ചിത്രം എന്നുറപ്പിക്കാൻ ആവില്ല. ദിനേശ് കൃഷ്ണൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. രമ്യ കൃഷ്ണൻ, കാർത്തിക്, നന്ദ, കലയരശ്, സെന്തിൽ, ആർ ജെ ബാലാജി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. അനിരുദ്ധ് ഈണമിട്ട സൊഡക്ക് സോങ് ഇപ്പോഴേ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഫാസ്റ്റ് നമ്പർ ആയി മാറി കഴിഞ്ഞിട്ടുണ്ട്. ഏതായാലും സൂര്യയുടെ കിടിലൻ ലുക്കും, രസകരമായ രംഗങ്ങളും മാസ്സ് ആക്ഷൻ സീക്വൻസുകളുമുള്ള ടീസർ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതോടു കൂടി ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമെത്തിയിരിക്കുകയാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.