സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, യുവ താരങ്ങളായ നിവിൻ പോളി, ദുൽഖർ സൽമാൻ, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ മോഷൻ പോസ്റ്റർ പുറത്തു വന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് അച്ചായൻ കഥാപാത്രമായി ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിയെത്താനൊരുങ്ങുമ്പോൾ തൊണ്ണൂറുകളിൽ നമ്മൾ കണ്ട ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപി ആരാധകരും സിനിമാ പ്രേമികളും. തൊണ്ണൂറുകളിൽ മാസ്സ് കഥാപാത്രങ്ങളുടെ വിസ്ഫോടനം സൃഷ്‌ടിച്ച സുരേഷ് ഗോപി ലേലം പോലത്തെ ചിത്രങ്ങളിൽ അച്ചായൻ കഥാപാത്രമായി പൂണ്ടു വിളയാടിയിരുന്നു. അതേ ശൈലിയിലുള്ള ഒരു ചിത്രമായാവും ഈ സുരേഷ് ഗോപി- മാത്യൂസ് തോമസ് ചിത്രവുമെന്നു അണിയറ പ്രവർത്തകർ പറയുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.
മോഹൻലാലിന്റെ മാസ്സ് ബ്ലോക്ക്ബസ്റ്റർ പുലി മുരുകനും ദിലീപിന്റെ വമ്പൻ ഹിറ്റ് ചിത്രം രാമലീലയും നിർമ്മിച്ച ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഒരു ബോളിവുഡ് നടിയായിരിക്കും. അതുപോലെ അർജുൻ റെഡ്ഢി എന്ന ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രത്തിന്റെ കിടിലൻ പശ്ചാത്തല സംഗീതത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ ഹർഷവർദ്ധൻ രാമേശ്വർ ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നു എന്നതും പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നുണ്ട്. ഒപ്പം ഇന്ന് പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഗംഭീര പ്രതികരണം കൂടി നേടിയതോടെ മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ സംഭവബഹുലമായ തിരിച്ചു വരവിനു കളമൊരുങ്ങിക്കഴിഞ്ഞു. ഷിബിൻ ഫ്രാൻസിസാണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.