ഇന്നലെ വൈകുന്നേരമാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്പതാമത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ്സ് കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, യുവ താരങ്ങളായ നിവിൻ പോളി, ദുൽഖ സൽമാൻ, ആസിഫ് അലി എന്നിവർ ചേർന്നാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് കണ്ടമ്പരന്ന ദുൽഖർ സൽമാൻ, എന്തൊരു കിടിലൻ ലുക്ക് ആണിത് എന്ന് പറഞ്ഞു കൊണ്ടാണ് ആ മോഷൻ പോസ്റ്റർ പുറത്തു വിട്ടത്. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചത് പാവാട, സി ഐ എ, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങൾ രചിച്ച ഷിബിൻ ഫ്രാൻസിസാണ്. പോക്കിരി രാജ, പുലി മുരുകൻ, രാമലീല തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടമാണ്, തന്റെ മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്, എന്ന മോഷൻ പോസ്റ്ററിലെ മാസ്സ് ഡയലോഗ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് അർജുൻ റെഡ്ഢി എന്ന സൂപ്പർ ഹിറ്റ് തെലുങ്കു ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കി കയ്യടി നേടിയ ഹർഷവർദ്ധൻ രാമേശ്വർ ആണ്. ഏതായാലും നരച്ച താടിയും കറുത്ത നീളമുള്ള മീശയുമുള്ള കടുവാക്കുന്നേൽ കുറുവച്ചന്റെ ലുക്ക് ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.