‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘അനുരാഗം’ ത്തിൻറെ ടീസർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അശ്വിൻ ജോസ്, ഗൗതം വാസുദേവമേനോൻ, ജോണി ആന്റണി,ഷീല,ദേവയാനി, ഗൗരി കിഷൻ, ലെന, ദുർഗ കൃഷ്ണ, മൂസി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അശ്വിൻ ജോസാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ലക്ഷ്മി നാഥ് ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം നടി ദേവയാനി,ഷീല എന്നിവർ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അനുരാഗം. പ്രണയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഗൗതം വാസുദേവ് റൊമാൻറിക് ഹീറോ പരിവേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് അനുരാഗം. പ്രണയത്തിൻറെ കാവ്യഭംഗിയിൽ ചിത്രത്തിൽ അണിയിച്ചൊരുക്കിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ പുറത്തിറക്കിയിരുന്നു. വ്യത്യസ്ത പ്രായത്തിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രം ഈ വരുന്ന മെയ് 5 ന് തീയേറ്ററുകളിൽ എത്തും.
സുരേഷ് ഗോപിയാണ് ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്, സംഗീതം ജോയൽ ജോൺസ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ലിജോ പോൾ ആണ്.മനോഹരമായ പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവർ ചേർന്നാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ആയി പ്രവർത്തിച്ചത് ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് ചെയ്തിരിക്കുന്നത് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരിക്കുന്നത് രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ ബക്കർ, സ്റ്റിൽസ് ഡോണി സിറിൽ, പി ആർ ഒ വൈശാഖ് സി വടക്കേവീട്, എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ് എന്നിവരാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.