[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Teasers

ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കം പുതിയ ടീസറിന് വമ്പൻ വരവേൽപ്പ്..!

പ്രശസ്ത ഹാസ്യ നടനായ ഇന്ദ്രൻസ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു നടനെന്ന നിലയിൽ ചെയ്യുന്ന കഥാപാത്രങ്ങൾ ഓരോന്നും നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഈ പ്രതിഭയുടെ കഴിവുകളെ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങൾ ഇപ്പോൾ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട് എന്ന് തന്നെ പറയണം. അങ്ങനെ ഇന്ദ്രൻസ് എന്ന ഈ ഗംഭീര നടൻ അർഹിച്ച അംഗീകാരവും കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടിയെത്തി. ആളൊരുക്കം എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് ഇന്ദ്രൻസിന്റെ തേടിയെത്തി. മത്സരിക്കാൻ ഒപ്പമുണ്ടായിരുന്നവരെ എല്ലാം കാതങ്ങൾ പിന്നിലാക്കിയാണ് അദ്ദേഹം ഈ പുരസ്‍കാരം നേടിയെടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തിന് അവാർഡ് നേടി കൊടുത്ത ആളൊരുക്കം എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ ഇപ്പോൾ ഈ ടീസറിന് നൽകുന്നത് എന്ന് പറയാം.

ജോളിവൂഡ്‌ ഫിലിമ്സിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തത് നവാഗതനായ വി സി അഭിലാഷ് ആണ്. പപ്പു പിഷാരടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് ഈ ചിത്രത്തിലൂടെ അനശ്വരമാക്കിയത്. സാംലാൽ പി തോമസ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേൽ ആണ്. വിഷ്ണു കല്യാണി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം സ്വന്തം മകനെ അന്വേഷിച്ച അലയുന്ന ഒരു അച്ഛന്റെ കഥയാണ് നമ്മളോട് പറയുന്നത്. ഇന്ദ്രൻസിനു പുറമെ ശ്രീകാന്ത് മേനോൻ, വിഷ്ണു അഗസ്ത്യ, അലിയാർ , സീതാബാല , ബേബി ത്രയ, ഷാജി ജോൺ, സജിത്ത് നമ്പ്യാർ , ബെന്നി തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം തീയേറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.