സോഷ്യൽ മീഡിയയിൽ വീണ്ടും ഒടിയൻ മാജിക് സൃഷ്ടിച്ചു കൊണ്ട് മോഹൻലാൽ തന്റെ പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമായ ഒടിയൻ ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിൽ മീശ വടിച്ച ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. മുപ്പത്തഞ്ചു വയസുള്ള ഒടിയൻ മാണിക്യന്റെ ജീവിതമാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. ഇപ്പോൾ ഒടിയൻ മാണിക്യന്റെ പുതിയ ലുക്ക് മോഹൻലാൽ തന്നെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു കഴിഞ്ഞു. ആ ചിത്രം പുറത്തു വന്ന നിമിഷം മുതൽ ഒരിക്കൽ കൂടി ഒടിയൻ മാണിക്യൻ സോഷ്യൽ മീഡിയ ഭരിക്കുകയാണ് എന്ന് തന്നെ പറയാം. പുറത്തു വന്ന നിമിഷം മുതൽ എല്ലാവരുടെയും ചർച്ചാ വിഷയമായി കഴിഞ്ഞു ഈ ലുക്ക്.
ഇരുവർ, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിൽ നമ്മൾ കണ്ട ആ മീശ വടിച്ച യുവാവായ മോഹൻലാലിനെയാണ് ഒടിയൻ ലുക്കിലും കാണാൻ സാധിക്കുന്നത്. ശരീര ഭാരം കുറച്ചു ഫിറ്റ് ബോഡിയുമായി ഒടിയൻ മാണിക്യനായി മോഹൻലാൽ തകർത്താടാൻ പോകുന്ന ചിത്രമാണ് ഒടിയൻ എന്ന് അണിയറപ്രവർത്തകർ പറയുന്നു. മാണിക്യൻ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങൾ ആണ് പ്രധാനമായും ഈ ചിത്രത്തിലൂടെ പറയുന്നത്. അറുപതുകാരനായ ഒടിയൻ മാണിക്യന്റെ ഭാഗങ്ങൾ കഴിഞ്ഞ വർഷം ചിത്രീകരിച്ചിരുന്നു. പ്രകാശ് രാജ്, മഞ്ജു വാര്യർ, നരെയ്ൻ, ഇന്നസെന്റ് തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ- പീറ്റർ ഹെയ്‌ൻ ടീം ഒരുക്കുന്നത് അതിസാഹസികമായ സംഘട്ടന രംഗങ്ങൾ ആണ്. പീറ്റർ ഹെയ്‌നും ഇപ്പോൾ ഫൈനൽ ഷെഡ്യൂളിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ഇനി അറുപതു ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുള്ള ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.