കഴിഞ്ഞ വർഷമാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അപ്രതീക്ഷിതമായി അന്തരിച്ചത്. 2021 ഒക്ടോബർ 29 ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമാ പ്രവർത്തകരേയും ഞെട്ടിച്ചു കൊണ്ട് പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം കന്നഡ സിനിമാ ഇന്ഡസ്ട്രിക്ക് തന്നെ വലിയ ഷോക്ക് ആയിരുന്നു. അത്രമാത്രം പ്രീയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ആരാധകരും സിനിമാ പ്രവർത്തകരും വിളിക്കുന്ന പുനീത് രാജ്‌കുമാർ എന്ന നടനും താരവും. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കന്നഡ, തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ഈ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ചേതൻ കുമാർ ആണ്.
പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ആർ ശരത് കുമാർ, തിലക്, ശേഖർ, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, സാധു കോകില, ചിക്കന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. സ്വാമി ജെ ഗൗഡ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ചരൺ രാജ്, എഡിറ്റ് ചെയ്തത് ദീപു എസ് കുമാർ എന്നിവരാണ്. അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം എന്നും പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത് എന്നും വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർ പതിക്കൊണ്ട ആണ് ജെയിംസ് നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.