കഴിഞ്ഞ ദിവസമാണ് വി സിനിമാസ് ഇന്റർനാഷണലിന്റെ നെയ്മർ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്. ഓപ്പറേഷൻ ജാവ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങൾ ആണ് അഭിനയിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, അതുപോലെ കുരുതി, തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗത സംവിധായകനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് റിലീസ് ചെയ്തത്. മേൽ പറഞ്ഞവർക്ക് ഒപ്പം തന്നെ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടർ ആയും പ്രവർത്തിച്ചു പരിചയ സമ്പന്നനായ ആളാണ് ഈ ചിത്രത്തിന്റെ സംവിധായകൻ സുധി മാഡിസൺ. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിന് സംഗീതം പകരുന്നത്, ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഷാൻ റഹ്മാൻ ആണ് ആൽബി ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നൗഫൽ അബ്ദുള്ള എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ ചെയ്യുന്നത് വിഷ്ണു, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ) എന്നിവർ ചേർന്നാണ്. മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വരുന്ന ഏപ്രിൽ മാസത്തിൽ ആരംഭിക്കും.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.