[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അവസാന ചിത്രത്തിൽ സൈനികനായി പുനീത് രാജ്‌കുമാർ; ജെയിംസ് ടീസർ എത്തി; വീഡിയോ കാണാം..!

കഴിഞ്ഞ വർഷമാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അപ്രതീക്ഷിതമായി അന്തരിച്ചത്. 2021 ഒക്ടോബർ 29 ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമാ പ്രവർത്തകരേയും ഞെട്ടിച്ചു കൊണ്ട് പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം കന്നഡ സിനിമാ ഇന്ഡസ്ട്രിക്ക്‌ തന്നെ വലിയ ഷോക്ക് ആയിരുന്നു. അത്രമാത്രം പ്രീയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ആരാധകരും സിനിമാ പ്രവർത്തകരും വിളിക്കുന്ന പുനീത് രാജ്‌കുമാർ എന്ന നടനും താരവും. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കന്നഡ, തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ഈ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ചേതൻ കുമാർ ആണ്.

പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ആർ ശരത് കുമാർ, തിലക്, ശേഖർ, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, സാധു കോകില, ചിക്കന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. സ്വാമി ജെ ഗൗഡ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ചരൺ രാജ്, എഡിറ്റ് ചെയ്തത് ദീപു എസ് കുമാർ എന്നിവരാണ്. അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം എന്നും പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത് എന്നും വാർത്തകൾ വന്നിരുന്നു. ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർ പതിക്കൊണ്ട ആണ് ജെയിംസ് നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.