സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമായ ജാക്ക് ആൻഡ് ജിൽ തമിഴിലുമെത്തുന്ന വിവരം ഇതിനോടകം പ്രേക്ഷകരുടെ മുന്നിലെത്തിയതാണ്. ഒരേ സമയം മലയാളത്തിലും തമിഴിലുമായൊരുക്കിയ ഈ സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ തമിഴിലെ ടൈറ്റിൽ സെന്റിമീറ്റർ എന്നാണ്. തമിഴ് പതിപ്പിന്റെ ട്രൈലെർ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളത്തിൽ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പകരം തമിഴിൽ ആ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് ഹാസ്യ നടൻ യോഗി ബാബുവാണ് എന്നതാണ് പ്രധാന വ്യത്യാസം. മലയാളത്തിൽ രഞ്ജിത്ത് ടച് റിവർ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന്റെ തമിഴ് വേർഷൻ എഡിറ്റ് ചെയ്തിരിക്കുന്നത് ലോറൻസ് കിഷോറാണ് എന്നതും എടുത്തു പറയേണ്ടതാണ്.
ഇപ്പോഴിതാ മലയാളത്തിൽ ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ കിം കിം എന്ന ഗാനത്തിന്റെ തമിഴ് വേർഷൻ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിൽ മഞ്ജു വാര്യർ പാടിയ ഈ ഗാനം തമിഴിലും മഞ്ജു തന്നെയാണ് ആലപിച്ചിരിക്കുന്നത്. റാം സുരീന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് തമിഴിൽ വരികൾ രചിച്ചത് ലളിതാനന്ദാണ്. മഞ്ജു വാര്യർ, യോഗി ബാബു എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇപ്പോൾ വന്നിരിക്കുന്ന കിം കിം തമിഴ് വേർഷനിൽ മഞ്ജു വാര്യർക്കൊപ്പം ആടിപ്പാടുന്ന യോഗി ബാബുവിനെയും കാണാം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്തോഷ് ശിവൻ, അജിൽ എന്നിവർ ചേർന്നാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.