തമിഴകത്തിന്റെ മക്കൾ സെൽവൻ ആയ വിജയ് സേതുപതിക്ക് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചായിരുന്നു ആക്രമണം നടന്നത്. താരത്തിന് കുഴപ്പം ഒന്നും പറ്റിയില്ല എങ്കിലും ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റതായി ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്ന വിജയ് സേതുപതിയ്ക്ക് പിറകിലൂടെ വന്നയാള്‍ ചാടി ചവിട്ടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമായി എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ ആക്രമിച്ച ആൾ മദ്യപിച്ചിരുന്നു എന്നുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ആക്രമിച്ച ആൾക്കെതിരെ വിജയ് സേതുപതി കേസ് കൊടുക്കാൻ താല്പര്യപ്പെടാത്തതു കൊണ്ട് തന്നെ കേസ് ഒന്നും രജിസ്റ്റർ ചെയ്തില്ല എന്നാണ് സൂചന.
ബെംഗളൂരുവിലെ കെംപഗൗഡ വിനമ താവളത്തിൽ വെച്ച് നവംബർ രണ്ടിന് രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ കർണാടകയിൽ എത്തിയതായിരുന്നു വിജയ് സേതുപതി. ചവിട്ടാൻ ശ്രമിച്ച ആളെ ഉടൻ തന്നെ സുരക്ഷാ സേനയും വിജയ് സേതുപതിക്ക് ഒപ്പം ഉണ്ടായിരുന്ന ആളുകളും ചേർന്ന് കീഴടക്കി. ആക്രമണത്തിന് പിന്നിൽ മറ്റെന്തിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട് എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കമൽ ഹാസൻ നായകനായ വിക്രം എന്ന തമിഴ് ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രീകരണം അവസാനിച്ചതും ഇപ്പോൾ ചിത്രീകരണം തുടരുന്നതുമായ പത്തിലധികം ചിത്രങ്ങളുടെ ഭാഗമാണ് വിജയ് സേതുപതി. അതിൽ തന്നെ തമിഴ്, ഹിന്ദി എന്നിവയും ഒരു നിശബ്ദ ചിത്രവും ഉണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.