[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഭീംല നായക് മെഗാ മാസ്സ് പ്രോമോ വീഡിയോ എത്തി; അയ്യപ്പൻ നായരായി പവൻ കല്യാൺ..!

സൂപ്പർ ഹിറ്റായ മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പവൻ കല്യാൺ, റാണ ദഗ്ഗുബതി എന്നിവരാണ് അഭിനയിക്കുന്നത്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ പേര് ഭീംല നായക് എന്നാണ്. പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രം കോശി കുര്യൻ ആണ്. ഈ കഥാപാത്രമായി തെലുങ്കിൽ അഭിനയിക്കുന്നത് റാണ ദഗ്ഗുബതി ആണ്. ഈ ചിത്രത്തിന്റെ ഒരു ടീസർ, മേക്കിങ് വീഡിയോ, സോങ് ടീസർ എന്നിവ നേരത്തെ വരുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ വീഡിയോ പ്രോമോ കൂടി എത്തിയിരിക്കുകയാണ്. ഭീംല നായക് എന്ന പവൻ കല്യാൺ കഥാപാത്രത്തെ ആഘോഷിക്കുന്ന ഒരു ഗാനവുമായി, ദീപാവലി സ്പെഷ്യൽ ആയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പവൻ കല്യാണിനൊപ്പം റാണ ദഗ്ഗുബതിയെയും ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ലാല ഭീംല എന്ന് തുടങ്ങുന്ന ഒരു തീം സോങ് ആണ് ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. അന്തരിച്ചു പോയ സംവിധായകൻ സച്ചി ആണ് അയ്യപ്പനും കോശിയും ഒരുക്കിയത്. സച്ചിയുടെ അവസാന ചിത്രമായിരുന്നു അത്. തെലുങ്കിൽ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാഗര്‍ കെ. ചന്ദ്ര ആണ്. തമന്‍ എസ് സംഗീതമൊരുക്കിയ ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ തെലുങ്കു സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുപോലെ ഈ ചിത്രത്തിൽ റാണ ദഗ്ഗുബതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഡാനിയേൽ ശേഖർ എന്നാണെന്നും പുറത്തു വിട്ടിട്ടുണ്ട്. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരും അഭിനയിക്കുന്ന ഈ റീമേക് അടുത്ത വർഷമാണ് റിലീസ് ചെയ്യുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.