പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ ഇന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ഒരു തമാശ പോലെയാണ് അദ്ദേഹം ആ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വെളുപ്പിനെ നടക്കാൻ ഇറങ്ങിയ ചാക്കോച്ചൻ അപ്രതീക്ഷിതമായി ഒരാളെ കാണുന്നതും , പ്രണവ് മോഹൻലാൽ എന്ന് വിളിച്ചു കൊണ്ട് അയാളോട് സംസാരിക്കുന്നതും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ അത് പ്രണവ് മോഹൻലാൽ അല്ലെന്നും അദ്ദേഹത്തിന്റെ ഛായ ഉള്ള മറ്റൊരാൾ ആണെന്നും കുഞ്ചാക്കോ ബോബൻ തന്നെ ആ വീഡിയോക്കു ഇട്ട ക്യാപ്‌ഷൻ കാണുമ്പോൾ ആണ് മനസ്സിലാവുന്നത്. പ്രണവ് മോഹൻലാൽ ലൈറ്റ് വെർഷനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ എന്നാണ് കുഞ്ചാക്കോ ബോബൻ രസകരമായി കുറിച്ചിരിക്കുന്നത്. ബിബിൻ തൊടുപുഴ എന്ന വ്യക്തിയാണ് അതെന്നും കുഞ്ചാക്കോ ബോബൻ വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.
പ്രണവ് മോഹൻലാൽ എന്ന യുവ താരം, തന്റെ യാത്രാകമ്പത്തിന്റെ പേരിലും ലാളിത്യത്തിന്റെ പേരിലും വളരെ പോപ്പുലർ ആണ്. പല മലയാളി യാത്രികരും അവരുടെ യാത്രക്കിടയിൽ ഒരു സാധാരണക്കാരനെ പോലെ യാത്ര ചെയ്യുന്ന പ്രണവിനെ കണ്ടു മുട്ടാറുണ്ട്. അവർ അതിന്റെ വീഡിയോ, ചിത്രങ്ങൾ എന്നിവയും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. അത്തരം ഒട്ടേറെ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. അതിന്റെ പശ്‌ചാത്തലത്തിലാണ് കുഞ്ചാക്കോ ബോബൻ പങ്കു വെച്ച ഈ വീഡിയോ രസകരമാകുന്നത്. മഹേഷ് നാരായണൻ ഒരുക്കുന്ന അറിയിപ്പ് എന്ന ചിത്രമാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ ചെയ്യുന്നത്. സ്വന്തം നിർമ്മാണ കമ്പനിയായ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.