പ്രശസ്ത മലയാള താരം ജയറാമിന്റെ മകനും യുവ നടനുമായ കാളിദാസ് ജയറാം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്ന ഒരുപിടി കഥാപാത്രങ്ങൾ ആണ് ഏറ്റെടുത്തു ചെയ്യുന്നത്. ഇപ്പോൾ ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കുകയാണ് കാളിദാസ് ജയറാം. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, നരെയ്ൻ എന്നിവരെല്ലാം അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷമാണ് എത്തുക. ഇപ്പോഴിതാ കാളിദാസ് ജയറാമിന് വലിയ പ്രശംസയുമായി എത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം സൂര്യ. തന്റെ മിമിക്രിയിലൂടെ തമിഴിലെ താരങ്ങൾക്കിടയിൽ ഏറെ പ്രശസ്തനായ ആളാണ് കാളിദാസ് ജയറാം. വിജയ്, സൂര്യ, അജിത് തുടങ്ങിയവരുടെയെല്ലാം ശബ്ദം മനോഹരമായി അനുകരിച്ചു കയ്യടി നേടിയിട്ടുണ്ട് ഈ താരം. അടുത്തിടെ വന്ന ഒരു അഭിമുഖത്തിൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ സൂര്യ കാളിദാസിന്റെ ഈ കഴിവിനെ പ്രശംസിച്ചു.
അതിനൊപ്പം തന്നെ തങ്കം എന്ന ചിത്രത്തിൽ കാളിദാസ് കാഴ്ച വെച്ച പ്രകടനവും ഗംഭീരമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ ഒരു ഭാഗമായിരുന്നു കാളിദാസ് ജയറാം, ശന്തനു എന്നിവർ അഭിനയിച്ച തങ്കം. തമിഴിലെ പ്രമുഖ അവാർഡുകളിൽ ഒന്നായ ബിഹൈൻഡ്‌വുഡ്സ് അവാർഡിൽ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ഇതിലെ പ്രകടനത്തിന് കാളിദാസ് നേടിയിരുന്നു. സത്താർ എന്ന് പേരുള്ള കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ച വെച്ചത് എന്നാണ് സൂര്യ പറയുന്നത്. ഒപ്പം ശന്തനുവും കലക്കി എന്നും സൂര്യ പറഞ്ഞു. സുധ കൊങ്ങര ഒരുക്കിയ ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.