[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പവൻ കല്യാണിന്റെ അയ്യപ്പൻ നായരേ കുറിച്ച് പൃഥ്വിരാജ് പറയുന്നത്..!

കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്തു മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് സച്ചി ആണ്. എന്നാൽ നിർഭാഗ്യവശാൽ ഇത് സച്ചിയുടെ അവസാന ചിത്രമായി മാറി. ചിത്രം റിലീസ് ആയി മാസങ്ങൾക്കുള്ളിൽ സച്ചി അന്തരിക്കുകയായിരുന്നു. ബിജു മേനോൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ അയ്യപ്പൻ നായർ, കോശി കുര്യൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇപ്പോൾ ഹിന്ദി, തെലുങ്കു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. അതിൽ തന്നെ തെലുങ്കു റീമേക്കിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞു. വരുന്ന ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന തെലുങ്കു വേര്ഷന് പേര് നൽകിയിരിക്കുന്നത് ഭീംല നായക് എന്നാണ്. തെലുങ്കു സൂപ്പർ സ്റ്റാർ പവൻ കല്യാൺ ആണ് ഈ ചിത്രത്തിൽ അയ്യപ്പൻ നായരുടെ കഥാപാത്രം ഭീംല നായക് എന്ന പേരിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തെ തെലുങ്കിൽ ഡാനിയൽ ശേഖർ എന്ന പേരിൽ അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബതി ആണ്.

ഇപ്പോഴിതാ, ഈ ചിത്രത്തിലെ പ്രകടനത്തിന് സിമ്മ അവാർഡ് ലഭിച്ച പൃഥ്വിരാജ്, വേദിയിൽ വെച്ച് ഇതിന്റെ തെലുങ്കു റീമേക്കിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. പവൻ കല്യാൺ സാറിനെ പോലെ ഒരാൾ ഇത് റീമേക് ചെയ്യുക എന്നത് വലിയ കാര്യം ആണെന്നും ഇപ്പോൾ നമ്മുടെ കൂടെയില്ലെങ്കിലും സച്ചി ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാകും എന്നും പൃഥ്വിരാജ് പറയുന്നു. താൻ ഈ ചിത്രത്തിലെ നായകൻ അല്ല എന്നും ഇതിലെ വില്ലൻ ആണെന്നും പൃഥ്വിരാജ് പറയുന്നു. അത്കൊണ്ട് തന്നെയാണ് കോശി എന്ന കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചതും അത് തിരഞ്ഞെടുത്തതും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. പ്രശസ്ത തെലുങ്കു സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രം തെലുങ്കിൽ രചിച്ചത്. സാഗർ ചന്ദ്ര സംവിധാനം ചെയ്ത ഈ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.